ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ബെംഗലൂരുവില്‍ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പങ്കെടുത്ത യോഗത്തില്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ സംഭവത്തെ അപലപിച്ച് ബിജെപി. നാണംകെട്ട സംഭവമാണ് നടന്നതെന്ന് ബിജെപി ചിന്തകന്‍ രാകേഷ് സിന്‍ഹ അഭിപ്രായപ്പെട്ടു. സ്‌റ്റേജിന് പിന്നില്‍ സ്ഥിരം നടക്കുന്ന സംഭവമാണിതെന്നും ഇത്തവണ അത് മുന്നിലായെന്ന വ്യത്യാസമേയുള്ളുവെന്നും സിന്‍ഹ ആരോപിച്ചു. ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ വേദിയിലുണ്ടായിരുന്ന ഒവൈസിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയ രാകേഷ് സിന്‍ഹ ഒവൈസി രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാനുള്ള യോഗ്യത ഒവൈസിക്കില്ലെന്നും ആരോപിച്ചു.
എഐഎംഐഎം യോഗത്തില്‍ പാക് അനുകൂല മുദ്രവാക്യം; ഒവൈസിയെ കുറ്റപ്പെടുത്തി ബിജെപി - അസസുദ്ദീൻ ഒവൈസി
കഴിഞ്ഞ ദിവസം ബെംഗലൂരുവിലെ ഫ്രീഡം പാർക്കിൽ പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ അസദുദ്ദീൻ ഒവൈസി വേദിയിലിരിക്കെയാണ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ യുവതി പാകിസ്ഥാൻ സിന്ദാബാദെന്ന് മുദ്രാവാക്യം വിളിച്ചത്.
എഐഎംഐഎം യോഗത്തില്‍ പാക് അനുകൂല മുദ്രവാക്യം; ഒവൈസിയെ കുറ്റപ്പെടുത്തി ബിജെപി
കഴിഞ്ഞ ദിവസം ബെംഗലൂരുവിലെ ഫ്രീഡം പാർക്കിൽ നടന്ന പരിപാടിയിലാണ് സംഭവം നടന്നത്. യോഗത്തില്‍ പങ്കെടുക്കാനെത്തിയ യുവതി ആദ്യം പാകിസ്ഥാൻ സിന്ദാബാദെന്നും പിന്നീട് ഹിന്ദുസ്ഥാൻ സിന്ദാബാദെന്നും മുദ്രാവാക്യം മുഴക്കുകയായിരുന്നു. പിന്നാലെ ഒവൈസി യുവതിയിൽ നിന്ന് മൈക്ക് പിടിച്ച് വാങ്ങി. ഭാരത് മാതാ കി ജയ് എന്നതാണ് തന്‍റെ മുദ്രാവാക്യമെന്നും ഒവൈസി കൂട്ടിച്ചേർത്തു.