ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുയി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ ഭേദഗതിയെയും ദേശീയ പൗരത്വ പട്ടികയെയും ജനങ്ങൾ ഭയപ്പെടേണ്ടയെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഏറ്റവും ദൈർഘ്യമേറിയ നിരോധനാജ്ഞയാണ് വാരണാസിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നിരോധനാജ്ഞയില്‍ പ്രധാനമന്ത്രിക്കെതിരെ പ്രിയങ്കാ ഗാന്ധി - പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക
വർഷത്തിലെ 365 ദിവസത്തില്‍ 359 ദിവസവും വാരണാസിയില്‍ നിരോധനാജ്ഞയാണ്. പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലെ ജനങ്ങളോട് പ്രതിഷേധിക്കരുതെന്ന് പറയാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും പ്രിയങ്ക ട്വിറ്ററിലൂടെ ചോദിച്ചു.

വർഷത്തിലെ 365 ദിവസത്തില്‍ 359 ദിവസവും വാരണാസിയില്‍ നിരോധനാജ്ഞയാണ്. പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലെ ജനങ്ങളോട് പ്രതിഷേധിക്കരുതെന്ന് പറയാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും പ്രിയങ്ക ട്വിറ്ററിലൂടെ ചോദിച്ചു. ഈ നിയമത്തിലൂടെ ആരുടെയും പൗരത്വം കവർന്നെടുക്കപ്പെടാത്തതിനാൽ ഇന്ത്യയിലെ പൗരന്മാർ സിഎഎയെ ഭയപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നിയമത്തെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം അടുത്തിടെ ഒരു സോഷ്യൽ മീഡിയ ക്യാമ്പെയ്ൻ ആരംഭിച്ചു. എന്നിട്ടും രാജ്യത്തുടനീളം അക്രമാസക്തമായ പ്രതിഷേധം നടക്കുകയാണ്. വാരണാസിയിലെ വിവിധ സ്ഥലങ്ങളിൽ സെക്ഷൻ 144 പ്രഖ്യാപിക്കാൻ ഭരണകൂടത്തെ നിർബന്ധിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.