പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരം; മര്‍ദിതരെ സന്ദര്‍ശിക്കാന്‍ പ്രിയങ്ക - Priyanka meets CAA violence victims
മീററ്റിലെ അക്രമബാധിതരുടെ കുടുംബങ്ങളെയും പൊലീസ് വെടിവയ്പിൽ പരിക്കേറ്റവരെയും പ്രിയങ്ക സന്ദർശിക്കും

മീററ്റിലെ സിഎഎ അക്രമബാധിതരെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി വാർദ്ര
ലക്‌നൗ:പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസ് ക്രൂരമായി മർദിച്ച മൗലാന ആസാദ് റാസ ഹുസൈനിയെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാർദ്ര സന്ദർശിച്ചു. മീററ്റില്‍ അക്രമത്തിന് ഇരയായവരുടെ കുടുംബങ്ങളെയും പൊലീസ് വെടിവയ്പിൽ പരിക്കേറ്റവരെയും പ്രിയങ്ക സന്ദർശിക്കും. ഇത് രണ്ടാം തവണയാണ് പ്രിയങ്ക മീററ്റ് സന്ദർശനം നടത്തുന്നത്. രാഹുൽ ഗാന്ധിക്കൊപ്പമായിരുന്നു ആദ്യ സന്ദർശനം.