കർഷകരുടെ വൈദ്യുതി ബിൽ എഴുതിതള്ളണമെന്ന് പ്രിയങ്കാ ഗാന്ധി - ദുരിതാശ്വസം
നാല് മാസത്തെ വൈദ്യുതി ബില്ലുകൾ എഴുതിതള്ളണമെന്നും ചെറുകിട, കുടിൽ വ്യവസായങ്ങളിലെ തൊഴിലാളികൾക്ക് ദുരിതാശ്വസം നൽകണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു
കർഷകരുടെ വൈദ്യുതി ബിൽ തുക എഴുതിതള്ളണമെന്ന് പ്രിയങ്കാ ഗാന്ധി
ന്യൂഡൽഹി: കർഷകരുടെ നാല് മാസത്തെ വൈദ്യുതി ബില്ലുകൾ എഴുതിതള്ളണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ദരിദ്രരുടെയും മധ്യവർഗത്തിന്‍റെയും ഭവനവായ്‌പാ പലിശയും എഴുതിതള്ളണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ചെറുകിട, കുടിൽ വ്യവസായങ്ങളിലെ തൊഴിലാളികൾക്കും ദുരിതാശ്വസം നൽകണമെന്നും പ്രിയങ്കാ ഗാന്ധി കത്തിൽ പറയുന്നു. പിതാവിന്‍റെ മരണത്തിൽ യോഗി ആദിത്യനാഥിന് അനുശോചനവും കത്തിൽ പ്രിയങ്കാ ഗാന്ധി അറിയിച്ചു.