ന്യൂഡൽഹി: ഉത്തർപ്രദേശ് സ്വദേശികളായ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാത്ത സർക്കാരിനെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രൂക്ഷമായി വിമർശിച്ചു. ഒരു മാസം മുമ്പ് ബസുകൾ അനുവദിച്ച് അവരെ തിരിച്ചെത്തിക്കാൻ സർക്കാർ ശ്രമം നടത്തിയിരുന്നെങ്കിൽ തൊഴിലാളികൾ കഷ്‌ടപ്പെടേണ്ടി വരില്ലായിരുന്നു. നിരവധി തൊഴിലാളികൾ വീട്ടിലെത്താനാകാതെ ഗസിയാബാദിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ സഹായിക്കാൻ സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ നടപടികൾ സ്വീകരിക്കാത്ത യുപി സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി - കുടിയേറ്റ തൊഴിലാളികൾ
നിരവധി തൊഴിലാളികൾ വീട്ടിലെത്താനാകാതെ ഗസിയാബാദിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ സഹായിക്കാൻ ഉത്തർപ്രദേശ് സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ നടപടികൾ സ്വീകരിക്കാത്ത യുപി സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി
തൊഴിലാളികളെ തിരിച്ചെത്തിക്കാൻ കോൺഗ്രസ് സജ്ജമാക്കിയ ബസുകൾ അതിർത്തിയിലേക്ക് അയച്ചിരുന്നെങ്കിലും ഉത്തർപ്രദേശ് സർക്കാരിന്‍റെ രാഷ്‌ട്രീയ പക കാരണം അവർ ബസുകൾക്ക് അനുമതി നൽകിയില്ല. ദുരിതത്തിലായവരെ സഹായിക്കാൻ സർക്കാരിന് താൽപര്യമില്ല. ആരെങ്കിലും സഹായം ചെയ്യുമ്പോൾ അത് നിരസിക്കുകയാണെന്നും പ്രിയങ്ക വിമശിച്ചു. കോൺഗ്രസ് സജ്ജമാക്കിയ ബസുകൾക്ക് അനുമതി നൽകണമെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ തന്നെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അറിയിച്ചിരുന്നു.