ലഖ്‌നൗ: 'മിഷൻ യുപി' ആരംഭിക്കാൻ ഒരുങ്ങി കോൺഗ്രസ് ജനറൽ സെക്രട്ടറിയും പാർട്ടിയുടെ ഉത്തർപ്രദേശ് യൂണിറ്റിന്‍റെ ചുമതലയുമുള്ള പ്രിയങ്ക ഗാന്ധി വാർദ്ര. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം. പരിപാടിയുടെ ഭാഗമായി പ്രിയങ്ക ഗാന്ധി ഫെബ്രുവരി മുതൽ സ്ഥിരമായി ലഖ്‌നൗ സന്ദർശനം നടത്തും.
'മിഷൻ യുപി' യുമായി പ്രിയങ്ക ഗാന്ധി വാർദ്ര - പ്രിയങ്ക ഗാന്ധി വാർദ്ര
022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം. പരിപാടിയുടെ ഭാഗമായി പ്രിയങ്ക ഗാന്ധി ഫെബ്രുവരി മുതൽ സ്ഥിരമായി ലഖ്‌നൗ സ്ഥിരമായി സന്ദർശനം നടത്തും.
പഞ്ചായത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രിയങ്ക പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സംസ്ഥാന ഭാരവാഹികളെ ഏൽപ്പിച്ചു. ജനുവരി അവസാന വാരം പഞ്ചായത്ത് തലത്തിൽ നടക്കുന്ന മീറ്റിംഗുകളിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. എല്ലാ അംഗങ്ങളോടും അതത് സമുദായങ്ങളിലെ അംഗങ്ങളുമായും നേതാക്കളുമായും ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ തലത്തിൽ ഗോ സംരക്ഷണ യാത്ര ആരംഭിക്കുകയും ഉയർന്ന ജാതി വോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്നാണ് സൂചന.