കേരളം

kerala

ETV Bharat / bharat

പ്രിയങ്കാ ഗാന്ധി ' ട്വിറ്റര്‍ നേതാവെന്ന് ' യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ - UP Deputy CM latest news

നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2017ലെ കണക്ക് പ്രകാരം സ്ത്രീകള്‍ക്കെതിരെ 3.5 ലക്ഷം കുറ്റകൃത്യങ്ങളാണ് ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ

By

Published : Oct 23, 2019, 5:51 PM IST

ലക്‌നൗ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വെറും 'ട്വിറ്റര്‍ നേതാവെന്ന്' ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്ന സംസ്ഥാനമായി ഉത്തര്‍ പ്രദേശ് മാറിയതിനെ കുറിച്ച് പ്രിയങ്ക ഗാന്ധി നടത്തിയ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു മൗര്യ. അമേഠിയില്‍ രാഹുലിന്‍റെ തോല്‍വിക്ക് കാരണം പ്രിയങ്ക ഗാന്ധിയാണെന്നും അദ്ദേഹം പരിഹസിച്ചു. 'അവര്‍ പറയുന്നതില്‍ കഴമ്പില്ല. ഉത്തര്‍പ്രദേശിലെ നിയമ സംവിധാനം ശക്തമാക്കാനുള്ള നടപടി ഞങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറിയത് സംസ്ഥാനത്തിന് നാണക്കേടാണെന്നായിരുന്നു പ്രിയങ്കഗാന്ധിയുടെ പ്രതികരണം.

ABOUT THE AUTHOR

...view details