കേരളം

kerala

ETV Bharat / bharat

സ്ത്രീ സുരക്ഷ; യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി - യോഗി ആദിത്യ നാഥ്

ബിജെപിയുടെ കീഴിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവെങ്കിലും അവയുടെ ഉത്തരവാദിത്തം പോലും ഏറ്റെടുക്കുന്നില്ല'. പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

Priyanka Gandhi  women's safety  Yogi Adityanath's  Yogi Adityanath's govt  പ്രിയങ്ക ഗാന്ധി  സ്ത്രീ സുരക്ഷ  യോഗി ആദിത്യ നാഥ്  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി
സ്ത്രീ സുരക്ഷയില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പ്രിയങ്ക ഗാന്ധി

By

Published : Feb 13, 2020, 11:57 AM IST

ന്യൂഡല്‍ഹി: യോഗി ആദിത്യ നാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിച്ചിട്ടുണ്ടെന്ന് പ്രിയങ്ക ഗാന്ധി. യുപിയില്‍ എല്ലാ ദിവസവും സ്ത്രീകള്‍ക്കെതിരെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്.

'ഫിറോസാബാദിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. സീതാപൂരിൽ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സർക്കാർ എവിടെയാണ്? ബിജെപിയുടെ കീഴിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവെങ്കിലും അവയുടെ ഉത്തരവാദിത്തം പോലും ഏറ്റെടുക്കുന്നില്ല'. പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

റോഡില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികൾ, കരിമ്പ് കര്‍ഷകര്‍ക്ക് കുടിശ്ശിക നൽകൽ, നെല്ല് വാങ്ങുന്നതിലെ ക്രമക്കേടുകൾ, ബുണ്ടേൽഖണ്ഡിലെ കർഷകരുടെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ പ്രിയങ്ക രൂക്ഷ വിമര്‍ശനമാണുന്നയിച്ചത്.

പ്രാദേശിക തലത്തിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ടെന്ന് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ വിവേചനം പാടില്ലെന്ന് ചൂണ്ടിക്കാട്ടിയ യോഗി ആദിത്യനാഥ് സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനായി 218 അതിവേഗ കോടതികൾ രൂപീകരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details