ലക്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തെ വ്യാജ മദ്യ ദുരന്തങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനം.
യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി - പ്രിയങ്ക ഗാന്ധി
സംസ്ഥാനത്തെ വ്യാജ മദ്യ ദുരന്തങ്ങളില്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നാരോപിച്ചാണ് പ്രിയങ്കയുടെ വിമര്‍ശനം.
![യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി Congress General Secretary Priyanka Gandhi UP CM Yogi Adityanath UP government Priyanka Gandhi slams UP govt Yogi government failed to take action again liquor mafia യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ വിമര്‍ശനം യോഗി ആദിത്യനാഥ് പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9614723-899-9614723-1605945832349.jpg)
യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
യുപിയില്‍ പലയിടങ്ങളിലും വ്യാജ മദ്യം കഴിച്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലക്‌നൗ, ഫിറോസാബാദ്, ഹാപൂര്‍, മഥുര, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലും ആഗ്ര, ബാഗ്‌പട്ട്, മീററ്റ് എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാജ മദ്യ മാഫിയക്കെതിരെ യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ നടപടിയെടുക്കാത്തതെന്താണ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു. ആരാണ് ഇതിനുത്തരവാദിയെന്നും പ്രിയങ്ക ട്വീറ്റിലൂടെ ചോദിച്ചു.