കേരളം

kerala

ETV Bharat / bharat

സര്‍ദാര്‍ പട്ടേലിന് ബിജെപി ആദരം അര്‍പ്പിച്ചതില്‍ സന്തോഷം : പ്രിയങ്ക ഗാന്ധി - priyanka's tweet on bjp

ബിജെപിക്ക് സ്വന്തമായിട്ട് സ്വാതന്ത്യസമര നേതാക്കൾ ഇല്ലാത്തത് കൊണ്ടാണ് കോൺഗ്രസിന്‍റെ നേതാവിന് ആദരവ് അര്‍പ്പിക്കേണ്ടി വന്നതെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

സര്‍ദാര്‍ പട്ടേലിന് ആദരവ് അര്‍പ്പിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധി

By

Published : Oct 31, 2019, 6:58 PM IST

ന്യുഡല്‍ഹി : സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി നേതാക്കൾ ആദരം അര്‍പ്പിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് കോൺഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിക്ക് സ്വന്തമായിട്ട് സ്വാതന്ത്യ്രസമര നേതാക്കൾ ഇല്ലാത്തത് കൊണ്ടാണ് കോൺഗ്രസിന്‍റെ നേതാവിന് ആദരവ് അര്‍പ്പിക്കേണ്ടി വന്നതെന്ന് പ്രിയങ്ക പറഞ്ഞു. സര്‍ദാര്‍ പട്ടേല്‍ കോൺഗ്രസിന്‍റെ ആദര്‍ശങ്ങളാണ് വിശ്വസിച്ചിരുന്നത്. കൂടാതെ നെഹ്‌റുവിന്‍റെ അടുത്ത സുഹൃത്തുമാണ്. അദ്ദേഹം ആര്‍എസ്എസിന് എതിരായിരുന്നു.സര്‍ദാര്‍ പട്ടേലിന്‍റെ ശത്രുക്കൾ പോലും അദ്ദേഹത്തെ ആദരിച്ചുവെന്നും നെഹ്‌റും സര്‍ദാര്‍ പട്ടേലുമായുള്ള ഫോട്ടോ പോസ്റ്റ് ചെയ്‌തുകൊണ്ട് പ്രയങ്ക ട്വിറ്ററില്‍ കുറിച്ചു.

ABOUT THE AUTHOR

...view details