ന്യൂഡല്‍ഹി:പൗരത്വ നിയമത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും. ഇന്ത്യാഗേറ്റിന് സമീപം പ്രതിഷേധം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പമിരുന്ന് സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു പ്രിയങ്ക. പ്രിയങ്ക ഗാന്ധിക്കൊപ്പം മറ്റ് കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു.
പൊലീസ് മര്‍ദിച്ച വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രിയങ്ക ഗാന്ധി - ദേശീയ പൗരത്വ ഭേദഗതി നിയമം
വിദ്യാര്‍ഥികള്‍ക്ക് ഒപ്പമിരുന്ന് പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധത്തില്‍ പൂര്‍ണ പിന്തുണ നല്‍കി
പൊലീസ് മര്‍ദിച്ച വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രിയങ്ക ഗാന്ധി
രാജ്യത്തിന്‍റെ അന്തരീക്ഷം വളരെ മോശമാണെന്നും വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതിന് പൊലീസ് ക്യാമ്പസിനുള്ളില്‍ പ്രവേശിക്കുന്നു.ഭരണ ഘടനയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ഭരണഘടനാ സംരക്ഷണത്തിനായി പോരാടിയേ പറ്റൂവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്‍റണി, കെസി വേണുഗോപാല്‍, പിഎല്‍ പുനിയ, അഹമ്മദ് പട്ടേല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നീ നേതാക്കളാണ് പ്രിയങ്കക്കൊപ്പം പങ്കെടുത്തത്.