ന്യൂഡല്‍ഹി: ജെഎന്‍യു ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ കാണാനായി ഡല്‍ഹി എയിംസ് സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി കണ്ടത് ഒരു വിഭാഗം വിദ്യാര്‍ഥികളെ മാത്രമെന്ന് ആരോപണം. പരിക്കേറ്റ വിദ്യാര്‍ഥികളെ കാണാനായിരുന്നു പ്രിയങ്ക ആശുപത്രിയിലെത്തിയതെന്നും എന്നാല്‍ ആക്രമണത്തെ കുറിച്ച് വിശദീകരിക്കാന്‍ ശ്രമിക്കവെ അവര്‍ തന്നെ അവഗണിക്കുകയായിരുന്നുവെന്നും പരിക്കേറ്റ വിദ്യാര്‍ഥികളിലൊരാളും എബിവിപി അംഗവുമായ ശിവം പറഞ്ഞു.
പ്രിയങ്കാ ഗാന്ധിയുടെ സന്ദര്‍ശനം; എബിവിപി വിദ്യാർഥിയെ അവഗണിച്ചതായി ആരോപണം - വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ്
എബിവിപി പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്‌ചക്ക് തയ്യാറായില്ലെന്ന് പരിക്കേറ്റ വിദ്യാര്‍ഥികളിലൊരാൾ.
പ്രിയങ്കാ ഗാന്ധിയുടെ സന്ദര്‍ശനം; കണ്ടത് ഒരു വിഭാഗം വിദ്യാര്‍ഥികളെ മാത്രമെന്ന് ആരോപണം
രാജ്യത്തെ ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ പരിക്കേറ്റ എല്ലാവരുമായും കൂടിക്കാഴ്‌ച നടത്തുമെന്നാണ് കരുതിയത്. താന്‍ എബിവിപി അംഗമാണെന്ന് പ്രിയങ്കയോട് പറഞ്ഞിട്ടില്ലായിരുന്നു. പക്ഷേ, അത് മനസിലാക്കിയതിനാലാകണം അവര്‍ തന്നെ സന്ദര്‍ശിക്കാനെത്തിയില്ലെന്നും ശിവം കൂട്ടിച്ചേര്‍ത്തു.
ജനുവരി അഞ്ചിനായിരുന്നു ജെഎന്‍യുവിലുണ്ടായ ആക്രമണത്തില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷ് ഉൾപ്പെടെയുള്ള നിരവധി വിദ്യാര്‍ഥികൾക്ക് പരിക്കേറ്റത്.