ന്യൂഡൽഹി: ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കളുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര വീഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തി. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളും സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കളുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തി - AICC general secretary
2022ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളും സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
![ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കളുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തി ന്യൂഡൽഹി ഉത്തർപ്രദേശ് കോൺഗ്രസ് നേതാക്കളുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തി പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറൽ സെക്രട്ടറി Priyanka Gandhi Priyanka Gandhi meeting with UP Cong leaders AICC general secretary Priyanka Gandhi Vadra](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8931249-thumbnail-3x2-priyan.jpg)
ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കളുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തി
ഒക്ടോബർ രണ്ട് മുതൽ ആരംഭിക്കുന്ന ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി രണ്ടാം ഘട്ട കർമപദ്ധതി ആരംഭിക്കാൻ യോഗത്തിൽ തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തൊട്ടാകെയുള്ള ബ്ലോക്ക് ലെവൽ വരെ സംഘടനാ നിർമാണ പ്രോഗ്രാം കമ്മിറ്റികൾ രൂപീകരിച്ചു. അടുത്ത വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് അടിസ്ഥാനപരമായ മാറ്റം ആവശ്യമാണെന്നും നേതാക്കൾ പറഞ്ഞു.