ന്യൂഡൽഹി: കനത്ത മഴ മൂലം വിളകൾ നശിച്ച ഉത്തർപ്രദേശിലെ കർഷകർക്ക് നഷ്‌ട പരിഹാരം നൽകണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കൃഷിക്കാർ അവരുടെ വിളനാശത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രീയങ്കയുടെ ട്വീറ്റ്.
വിളകൾ നശിച്ച ഉത്തർ പ്രദേശിലെ കർഷകർക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് പ്രിയങ്ക ഗാന്ധി - പ്രിയങ്ക ഗാന്ധി
കനത്ത മഴ കാരണം ഉത്തർപ്രദേശിലെ പല സ്ഥലങ്ങളിലും വിളകൾ നശിച്ചു
![വിളകൾ നശിച്ച ഉത്തർ പ്രദേശിലെ കർഷകർക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് പ്രിയങ്ക ഗാന്ധി Priyanka Gandhi UP farmers UP farmers crop damaged Priyanka Gandhi demands compensation for farmers പ്രിയങ്ക ഗാന്ധി വിളകൾ നശിച്ച ഉത്തർ പ്രദേശിലെ കർഷകർക്ക് നഷ്‌ടപരിഹാരം നൽകണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6325142-82-6325142-1583557579319.jpg)
വിളകൾ നശിച്ച ഉത്തർ പ്രദേശിലെ കർഷകർക്ക് നഷ്‌ടപരിഹാരം നൽകണം :പ്രിയങ്ക ഗാന്ധി
കനത്ത മഴ കാരണം ഉത്തർപ്രദേശിലെ പല സ്ഥലങ്ങളിലും വിളകൾ നശിച്ചു. പല കർഷകർക്കും അവരുടെ വിളകളുടെ 80 ശതമാനം വരെ നഷ്ടമായി. യുപിയിലെ ബിജെപി സർക്കാർ നാശനഷ്ടങ്ങളെക്കുറിച്ച് പൂർണ്ണമായ വിലയിരുത്തൽ നടത്തി കർഷകർക്ക് ശരിയായ നഷ്ടപരിഹാരം നൽകണമെന്ന് പ്രീയങ്ക ട്വീറ്റ് ചെയ്തു.