ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലോക്ക് ഡൗണില്‍ കഷ്‌ടപ്പെടുന്ന അതിഥി തൊഴിലാളികളുടെയും ദരിദ്രരുടെയും അവസ്ഥയെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി ബാന്ദ്രയിൽ തടിച്ചുകൂടിയ അതിഥി തൊഴിലാളികൾക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയതിൽ പ്രിയങ്ക ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച പ്രിയങ്ക, തൊഴിലാളികളെ അടിച്ചമര്‍ത്തുകയല്ല മറിച്ച് അനുകമ്പയോടെ പെരുമാറുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി - അതിഥി തൊഴിലാളികൾ
കഴിഞ്ഞ ദിവസം രാത്രി ബാന്ദ്രയിൽ തടിച്ചുകൂടിയ അതിഥി തൊഴിലാളികൾക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയതിൽ പ്രിയങ്ക ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചു.
എന്തുകൊണ്ടാണ് ലോക്ക് ഡൗണില്‍ പാവപ്പെട്ടവരും തൊഴിലാളികളും മാത്രം പ്രശ്‌നങ്ങൾ നേരിടുന്നത്. എന്തുകൊണ്ടാണ് അവരെ പരിഗണിച്ച് മോദി സര്‍ക്കാര്‍ തീരുമാനങ്ങൾ എടുക്കാത്തതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. അതിഥി തൊഴിലാളികൾക്കായി പ്രത്യേക ട്രെയിനുകൾ നല്‍കാത്തതിനെതിരെയും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഭക്ഷണവും പണവുമില്ലാതെ കഴിയുന്ന അതിഥി തൊഴിലാളികൾ അവരുടെ സ്വന്തം നാട്ടില്‍ എത്തിച്ചേരാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്. അവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കണം. തൊഴിലാളികളാണ് രാജ്യത്തിന്‍റെ നട്ടെല്ല്. ദൈവത്തെ ഓര്‍ത്തെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥി തൊഴിലാളികൾക്ക് സഹായമൊരുക്കണമെന്ന് പ്രിയങ്ക ഗാന്ധി അഭ്യര്‍ഥിച്ചു.