സാമൂഹമാധ്യമങ്ങളിലൂടെ പ്രിയങ്കാഗാന്ധിക്കെതിരേ നടക്കുന്ന അധിക്ഷേപത്തിനെതിരെയാണ് മുംബൈ മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയത്.
പ്രിയങ്ക ഗാന്ധിക്കെതിരെ ആക്ഷേപം; മഹിളാകോൺഗ്രസ് പരാതി നല്‍കി - മഹിളാ കോണ്‍ഗ്രസ്
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്കയ്‌ക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ ബിജെപി നേതാക്കള്‍ മോശം പരാമര്‍ശങ്ങളാണ് ഉന്നയിക്കുന്നത്.
പ്രിയങ്ക ഗാന്ധി
കഴിഞ്ഞ മാസം ഔദ്യോഗികമായി രാഷ്ട്രീയ പ്രവേശനം നടത്തിയ പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ മോശം പരാമർശങ്ങളാണ് ഉന്നയിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രിയങ്കയെ കുറിച്ച് അപകീര്‍ത്തികരവും തീര്‍ത്തും സ്വീകാര്യമല്ലാത്തതുമായ പരാമര്‍ശങ്ങളാണ് നടത്തുന്നതെന്ന് മഹിളാകോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞയാഴ്ച ബിജെപി നിയമസഭാംഗം സുരേന്ദ്ര സിങ് രാഹുലിനേയും പ്രിയങ്കയേയും രാവണന്‍ എന്നും ശൂര്‍പ്പണക എന്നും വിളിച്ച് ആക്ഷേപിച്ചിരുന്നു.