ന്യൂഡല്‍ഹി : ഹരിയാനയില്‍ ബി.ജെ.പി - ജെ.ജെ.പി സഖ്യ രൂപീകരണത്തിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. . അഴിമതി തടയാനുള്ള സംവിധാനങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നാണ് പ്രിയങ്ക ട്വീറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്. ബി.ജെ.പി ജനായക് ജനതാ പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപികരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗടാലയുടെ പിതാവ് അജയ് ചൗടാലയ്ക്ക് തീഹാര്‍ ജയിലില്‍ നിന്ന് രണ്ടാഴ്‌ചത്തെ പരോള്‍ അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്കയുടെ വിമര്‍ശനം.
ബി.ജെ.പി-ജെ.ജെ.പി സഖ്യം വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി - ബി.ജെ.പി ജെ.ജെ.പി സഖ്യം
സര്‍ക്കാര്‍ രൂപികരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗടാലയുടെ പിതാവ് അജയ് ചൗടാലയ്ക്ക് തീഹാര്‍ ജയിലില്‍ നിന്ന് രണ്ടാഴ്‌ചത്തെ പരോള്‍ അനുവദിച്ചു.ഇതിനു പിന്നാലെയാണ് പ്രിയങ്കയുടെ വിമര്‍ശനം
ബി .ജെ.പി പ്രസിഡന്‍റ് അമിത് ഷാ ദുഷ്യന്ത് ചൗടാലയുമായി നടത്തിയ കൂടിക്കാഴ്‌ചയെ തുടര്‍ന്നാണ് ജനായക് ജനതാ പാര്‍ട്ടിയുമായി സഖ്യം ചേരാന്‍ ധാരണയായത്. ഉപമുഖ്യമന്ത്രി സ്ഥാനം ജനായക് ജനതാ പാര്‍ട്ടിയ്ക്ക് നല്‍കാന്‍ ചര്‍ച്ചയില്‍ ധാരണയായി. 90 സീറ്റുള്ള നിയമസഭയില്‍ 10 സീറ്റില്‍ വിജയിച്ച ജനായക് ജനതാ പാര്‍ട്ടി ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത ഹരിയാനയില്‍ നിര്‍ണായക ശക്തിയായി മാറിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെ.ജെ.പിയുടെ പിന്തുണ അത്യാവശ്യമായിരുന്നു.
2013 ഫെബ്രുവരിയിലാണ് മുന്‍ ഹരിയാന മുഖ്യമന്ത്രിയായ ഓം പ്രകാശ് ചൗടാലയും മകന്‍ അജയ് ചൗടാലയും നിയമ വിരുദ്ധമായി വ്യാജ രേഖകള്‍ ഉപയോഗിച്ച് 3000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തുവെന്ന കേസില്‍ പത്ത് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടത്.