കേരളം

kerala

ETV Bharat / bharat

വിലകയറ്റം നിയന്ത്രിക്കുന്നില്ല, കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവന്‍റെ വയറ്റത്തടിക്കുന്നു : പ്രിയങ്കാ ഗാന്ധി - പ്രിയങ്കാ ഗാന്ധി

നംബറില്‍ 5.54 ആയിരുന്ന വിലകയറ്റനിരക്ക് ഡിസംബറില്‍ 7.35 ആയി ഉയര്‍ന്നിരുന്നു.

Priyanka attacks govt over rising inflation  Narendra Modi  inflation in india news  വിലകയറ്റം  പ്രിയങ്കാ ഗാന്ധി  മോദി
വിലകയറ്റം നിയന്ത്രിക്കുന്നില്ല, കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവന്‍റെ വയറ്റത്തടിക്കുന്നു : പ്രിയങ്കാ ഗാന്ധി

By

Published : Jan 14, 2020, 2:08 PM IST

ന്യൂഡല്‍ഹി:രാജ്യത്ത് ദിനംപ്രതി ഉയരുന്ന വിലകയറ്റം നിയന്ത്രിക്കാനാകാത്ത കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. നിലവില്‍ 7.35 ശതമാനമാണ് രാജ്യത്തെ വിലകയറ്റം. കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിലകയറ്റം നിയന്ത്രിക്കാത്തതിലൂടെ പാവപ്പെട്ടവന്‍റെ പോക്കറ്റിലെ പണം തട്ടിയെടുത്ത ശേഷം അവരുടെ വയറ്റടിക്കുന്ന സമീപനമാണ് ബിജെപി സര്‍ക്കാരിന്‍റേതെന്ന് പ്രിയങ്കാ ഗാന്ധി വിമര്‍ശിച്ചു.

ട്വിറ്ററിലൂടെയുള്ള പ്രതികരണത്തില്‍ പച്ചക്കറികളുടെയും മറ്റ് ഭക്ഷ്യ ഉത്പന്നങ്ങളുടെയും വില ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്താണെന്നും, അടിസ്ഥാന ഭക്ഷ്യവസ്‌തുക്കള്‍ക്കുപോലും ഇത്തരത്തില്‍ വില ഉയരുകയാണെങ്കിലും സാധാരണക്കാര്‍ എന്ത് കഴിക്കുമെന്നും പ്രിയങ്ക ചോദിച്ചു. നംബറില്‍ 5.54 ആയിരുന്ന വിലകയറ്റനിരക്ക് ഡിസംബറില്‍ 7.35 ആയി ഉയര്‍ന്നിരുന്നു. ദേശീയ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്ക് പ്രകാരം ഉപഭോക്തൃ വിലസൂചികയിലും വന്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details