കേരളം

kerala

By

Published : Nov 6, 2020, 12:22 PM IST

Updated : Nov 6, 2020, 12:29 PM IST

ETV Bharat / bharat

മാതൃഭാഷയെ നെഞ്ചോട് ചേര്‍ത്ത് പ്രിയങ്ക; ന്യൂസിലന്‍ഡ് പാര്‍ലമെന്‍റില്‍ മലയാളത്തില്‍ അഭിസംബോധന

മലയാളത്തിൽ പാർലമെൻ്റിനെ അഭിസംബോധന ചെയ്യുന്ന വീഡിയോ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരിയും ട്വിറ്ററിൽ പങ്കിട്ടു

മലയാളത്തിൽ അഭിസംബോധന  ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി  പ്രിയങ്ക രാധാകൃഷ്‌ണൻ  Priyanca radhakrishnan  zealands first Indian origin minister  parliament  malayalam
മാതൃഭാഷയെ നെഞ്ചോട് ചേര്‍ത്ത് പ്രിയങ്ക; ന്യൂസിലന്‍ഡ് പാര്‍ലമെന്‍റില്‍ മലയാളത്തില്‍ അഭിസംബോധന

ന്യൂഡൽഹി: ചരിത്രം സൃഷ്‌ടിച്ച് ന്യൂസിലന്‍ഡിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ മന്ത്രി പ്രിയങ്ക രാധാകൃഷ്‌ണൻ. പാർലമെൻ്റിനെ മലയാളത്തിൽ അഭിസംബോധന ചെയ്യുന്ന പ്രിയങ്ക രാധാകൃഷ്‌ണൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മലയാളത്തിൽ തൻ്റെ പാർലമെൻ്റിനെ അഭിസംബോധന ചെയ്യുന്ന വീഡിയോ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരിയും ട്വിറ്ററിൽ പങ്കിട്ടു.

കമ്മ്യൂണിറ്റി, വൊളണ്ടറി സെക്‌ടർ മന്ത്രിയായും പ്രധാനമന്ത്രി ജസീന്ദ ആർഡെർണിൻ്റെ പുതിയ മന്ത്രിസഭയിലെ സാമൂഹിക വികസന, തൊഴിൽ സഹമന്ത്രിയായുമാണ് പ്രിയങ്ക അധികാരമേറ്റത്. 2006ൽ ലേബർ പാർട്ടിയിൽ ചേർന്ന പ്രിയങ്ക 2017ൽ പാർലമെൻ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.

Last Updated : Nov 6, 2020, 12:29 PM IST

ABOUT THE AUTHOR

...view details