ഗാന്ധിനഗർ: കൊവിഡ് ചികിത്സാ നിരക്കുകൾ വെട്ടിക്കുറയ്ക്കാൻ തയ്യാറാണെന്ന് സ്വകാര്യ ആശുപത്രികൾ. ജനറൽ വാർഡുകളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ ചികിത്സാ നിരക്ക് 10 ശതമാനം കുറക്കുമെന്ന് അഹമ്മദാബാദ് ഹോസ്‌പിറ്റൽസ് ആന്‍റ് നഴ്‌സിങ് ഹോംസ് അസോസിയേഷൻ ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചു.
ഗുജറാത്തിൽ കൊവിഡ് ചികിത്സാ നിരക്കുകൾ കുറയ്‌ക്കാൻ തയ്യാറായി സ്വകാര്യ ആശുപത്രികൾ
ജനറൽ വാർഡുകളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ ചികിത്സാ നിരക്ക് 10 ശതമാനം കുറയ്ക്കുമെന്ന് അഹമ്മദാബാദ് ഹോസ്‌പിറ്റൽസ് ആന്‍റ് നഴ്‌സിങ് ഹോംസ് അസോസിയേഷൻ ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചു
രോഗികൾ സ്വന്തം ഇഷ്‌ടപ്രകാരമാണ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്. രോഗികൾക്കുള്ള ചികിത്സാ നിരക്കുകൾ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ഐസിയുകളിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്ക് അഞ്ച് ശതമാനം വരെ നിരക്ക് കുറവാണ്. ചീഫ് ജസ്റ്റിസുമാരായ വിക്രം നാഥ്, ജെ.ബി പാർദിവാല എന്നിവരാണ് കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികൾ പരിഗണിച്ചത്. സ്വകാര്യ ആശുപത്രികൾ മനുഷ്യത്വത്തിന് പ്രാധാന്യം നൽകണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കൊവിഡ് രോഗികൾക്ക് വേണ്ടി 50 ശതമാനം കിടക്കകൾ നീക്കിവെക്കണമെന്ന് ഗുജറാത്ത് സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകി. സ്വകാര്യ ആശുപത്രികൾ സർക്കാർ നിർദേശിച്ചതിൽ കൂടുതൽ ചികിത്സാ നിരക്കുകൾ ഈടാക്കുന്നില്ലെന്നും അസോസിയേഷൻ കോടതിയെ അറിയിച്ചു