ചെന്നൈ:ഉപയോഗിച്ച് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കിൽ നിന്നും മനോഹര വസ്‌തുക്കൾ നിർമിച്ച് മാതൃകയാവുകയാണ് തമിഴ്‌നാട് സേലത്തെ സ്വകാര്യ കോളജ് അധികൃതർ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ച ശേഷവും വർധിച്ചുകൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സുരുമംഗലത്തെ സ്വകാര്യ കോളജ് വിജയകരമായ വഴി കണ്ടെത്തിയത്.
പ്ലാസ്റ്റിക് പുനരുപയോഗത്തിന് പുതു മാതൃകയുമായി സ്വകാര്യ കോളജ് - പ്ലാസ്റ്റിക് വിമുക്‌ത ഭാരതം
പുനർനിർമാണം സാധ്യമാക്കുന്ന വിധത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളെ അസംസ്‌കൃത വസ്‌തുക്കളുടെ രൂപത്തിലാക്കുകയാണ് സേലം സുരുമംഗലം കോളജ് ചെയ്യുന്നത്.
![പ്ലാസ്റ്റിക് പുനരുപയോഗത്തിന് പുതു മാതൃകയുമായി സ്വകാര്യ കോളജ് Plastic Plastic campaign പ്ലാസ്റ്റിക് പുനരുപയോഗം സേലത്തെ സ്വകാര്യ കോളജ് പ്ലാസ്റ്റിക് വിമുക്‌ത ഭാരതം recycling plastics](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5720993-177-5720993-1579088797834.jpg)
പുനർനിർമാണം സാധ്യമാക്കുന്ന വിധത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അസംസ്‌കൃത വസ്‌തുക്കളുടെ രൂപത്തിലാക്കും. കേടുപാടുകൾ സംഭവിച്ച പ്ലാസ്റ്റിക് കുപ്പികൾ, പാത്രങ്ങൾ മറ്റ് സാമഗ്രികൾ എന്നിവ ഗുളിക രൂപത്തിലേക്ക് മാറ്റിയ ശേഷം നിർമിതി വസ്‌തുക്കളായ കോൺക്രീറ്റ്, ഇഷ്‌ടിക എന്നിവയിൽ കലർത്തും. പ്ലാസ്റ്റിക് ബാഗുകൾ കത്തിക്കുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന ബിറ്റുമെൻ, ഫ്ലൈ ആഷ്, മറ്റ് ഉപോത്പന്നങ്ങൾ എന്നിവ ഇഷ്‌ടിക നിർമാണത്തിനായി ഉപയോഗിക്കും. ഇത് കെട്ടിട നിർമാണ സാമഗ്രികൾക്ക് കൂടുതൽ ഉറപ്പ് ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഇതിലൂടെ ഭവന നിർമാണ പദ്ധതികൾ കുറഞ്ഞ ബജറ്റില്‍ സാധ്യമാകും.