ദേശീയ പൗരത്വ പട്ടികയില്‍ ഭാര്യയുടെ പേരില്ല; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു - -committed-suicide
അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ ഭാര്യ നമിത ദത്തയുടെ പേരില്ലാത്തതിനാല്‍ ഭർത്താവ് പ്രീതി ഭൂഷൺ ദത്ത വീടിന്‍റെ വരാന്തയിൽ തൂങ്ങി മരിച്ചു
ദിസ്പൂര്‍: ദേശീയ പൗരത്വ പട്ടികയില്‍ ഭാര്യയുടെ പേരില്ലാത്തതില്‍ മനം നൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അസമിലെ സോനൈർപാർ ഗ്രാമത്തിലാണ് ഭാര്യയുടെ പേര് ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് ഭർത്താവ് പ്രീതി ഭൂഷൺ ദത്ത ആത്മഹത്യ ചെയ്തത്. വീടിന്‍റെ വരാന്തയിൽ തൂങ്ങിമരിക്കുകയായിരുന്നു. ദേശീയ പൗരത്വ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചപ്പോള്‍ ഭാര്യ നമിതയുടെ പേരില്ലാത്തതിനാല്‍ ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. ദേശീയ പൗരത്വപട്ടികയില്‍ നിന്ന് പേര് നീക്കിയതിന്‍റെ പേരില്‍ നിരവധി ആത്മഹത്യകളാണ് അസമിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം അസമിലെ ഹോജൈ ജില്ലയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. എൻ സി ആർ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് യുവാവ് വിഷം കഴിച്ച് മരിക്കുകയായിരുന്നു.