കേരളം

kerala

ETV Bharat / bharat

ജാമ്യം ലഭിച്ചിട്ടും നാട്ടിലേക്ക് പോകേണ്ടെന്ന് അറിയിച്ച് ജയിൽ തടവുകാർ - ഗാന്ധി നഗർ

കൊവിഡ് രോഗബാധിതരാകുമോ എന്ന ഭയത്താലാണ് ഇവർ പുറത്ത് പോകാൻ തയ്യാറാകാത്തത്. അതേ സമയം ജയിലിൽ തുടരാൻ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇവർ കോടതിയിൽ അപ്പീൽ നൽകി.

lockdown  coronavirus  COVID-19  coronavirus scare  coronavirus pandemic  ലോക്‌ഡൗൺ  കൊറോണ  കൊവിഡ്  കൊവിഡ് 19  ഗാന്ധി നഗർ  ഗുജറാത്ത്
ജാമ്യം ലഭിച്ചിട്ടും നാട്ടിലേക്ക് പോകേണ്ടെന്ന് അറിയിച്ച് ജയിൽ തടവുകാർ

By

Published : Apr 6, 2020, 2:59 PM IST

ഗാന്ധി നഗർ: ജയിലിൽ നിന്ന് വീട്ടിലേക്ക് കൊവിഡിന്‍റെ സാഹചര്യത്തിൽ പോകേണ്ടെന്ന് അറിയിച്ച് രണ്ട് ജയിൽ തടവുകാർ. നർമ്മദ ജില്ലയിലെ രാജ്‌പിപ്ല ജയിലിലെ തടവുകാരാണ് നാട്ടിലേക്ക് തിരിച്ചു പോകുന്നില്ലെന്ന് അറിയിച്ചത്. കൊവിഡ് രോഗബാധിതരാകുമോ എന്ന ഭയത്താലാണ് ഇവർ പുറത്ത് പോകാൻ വിസമ്മതിക്കുന്നത്. ഏഴുവർഷത്തിൽ താഴെ തടവ് അനുഭവിക്കുന്ന എല്ലാ തടവുകാരെയും ജാമ്യത്തിൽ വിടണമെന്ന് സുപ്രീംകോടതി കീഴ്‌ക്കോടതികൾക്ക് നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് തടവുകാരെ ജാമ്യത്തിൽ വിട്ടത്. എന്നാൽ തിരിച്ചു പോകേണ്ടെന്നും ജയിലിൽ തുടരാൻ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി കോടതിയിൽ ഇവർ അപ്പീൽ നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details