മധുരൈ/തമിഴ്നാട്: ഈറോഡ് വെങ്കട്ടപ്പ രാമസ്വാമി (പെരിയാര്‍)നെ വിമര്‍ശിച്ച തമിഴ് നടന്‍ രജനീകാന്തിനെതിരെ തമിഴ്നാട് മന്ത്രി സെല്ലൂര്‍ രാജു രംഗത്തെത്തി. രജനീകാന്തിന്‍റെ മകള്‍ക്ക് പുനര്‍ വിവാഹം നടത്താന്‍ കഴിഞ്ഞത് പെരിയാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമായാണ്. രജനീകന്ത് ഇക്കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. രജനീകാന്തിനെ ആരൊക്കയോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പെരിയാറിനെ കുറിച്ച് മോശമായി സംസാരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദ പെരിയാര്‍ പരാമര്‍ശം; രജനീകാന്തിനെതിരെ തമിഴ്നാട് മന്ത്രി
ചെന്നൈയില്‍ നടന്ന തുഗ്ലക്ക് തമിഴ് മാസികയുടെ 50-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ രജനി നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
നേരത്തെ ചെന്നൈയില്‍ നടന്ന തുഗ്ലക്ക് തമിഴ് മാസികയുടെ 50-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ രജനി നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അന്ധവിശ്വാസങ്ങള്‍ക്കെതിരെ 1971-ല്‍ പെരിയാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ ശ്രീരാമന്‍റെ സീതയുടെയും നഗ്‌നമായ കോലം പ്രദര്‍ശിപ്പിക്കുകയും അതില്‍ ചെരുപ്പുമാല അണിയിക്കുകയും ചെയ്തുവെന്ന രജനിയുടെ പരാമര്‍ശമാണ് വലിയ വിവാദങ്ങളിലേക്ക് വഴിവെച്ചത്.
അതേസമയം 1971ല്‍ നടന്ന ഈ സംഭവം അന്നത്തെ പത്രങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ തുഗ്ലക്കിന്‍റെ സ്ഥാപക എഡിറ്ററായിരുന്ന രാമസ്വാമി പ്രതിസന്ധികള്‍ മറികടന്ന് ഇതിനെ വിമര്‍ശിച്ച് വാര്‍ത്ത നല്‍കിയിരുന്നെന്നും രജനീകാന്ത് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.