ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. മുംബൈയിലെ ധാരാവിയിൽ പുതുതായി 55 കൊവിഡ് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ധാരാവിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു - COVID-19
പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 55 കേസുകള്‍. സാമൂഹിക ശുചിത്വം പാലിക്കണമെന്ന് കര്‍ശന നിര്‍ദേശം
ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ ശുചിത്വ പരിശീലനവും സാമൂഹിക ശുചിത്വവും കർശനമായി പാലിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് പ്രിൻസിപ്പൽ സയന്‍റിഫിക് അഡ്വൈസർ മുന്നറിയിപ്പ് നൽകി. പനി, ജലദോഷം, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ രോഗമുള്ള എല്ലാവരും ഉടനടി അടുത്തുള്ള ആശ / അംഗൻവാടി തൊഴിലാളികളെ വിവരമറിയിക്കണമെന്നും പിഎസ്എ അറിയിച്ചു.
എല്ലാവരും മാസ്ക് ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഹാൻഡിലുകൾ, നോബുകൾ, വാതിലുകൾ തുടങ്ങിയവ രോഗത്തിന്‍റെ പ്രധാന ഉറവിടമാണെന്ന് പിഎസ്‌എ മാർഗനിർദേശങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വൃത്തിഹീനമായ പൊതു കക്കൂസുകള്‍ രോഗം വ്യാപിപ്പിക്കുമെന്നും പിഎസ്‌എ അറിയിച്ചു.