ന്യൂഡൽഹി: കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടാൻ ആഗോളതലത്തിലുള്ള സഹകരണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസും തമ്മിൽ ചർച്ച നടത്തി. ആഗോളതലത്തിലുള്ള ഏകോപനത്തിലൂടെ പകർച്ചവ്യാധിയെ നേരിടാൻ ലോകാരോഗ്യ സംഘടന വഹിക്കുന്ന പങ്കിനെയും വികസ്വര രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾക്ക് ലോകാരോഗ്യ സംഘടന നൽകുന്ന പിന്തുണയുടെ പ്രാധാന്യത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ആഗോള ജനസംഖ്യയുടെ ക്ഷേമവും പ്രതിരോധശേഷിയും വർധിപ്പിക്കുന്നതിൽ പരമ്പരാഗത ഔഷധ സമ്പ്രദായങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിൽ ചർച്ചാ വിഷയമായി. നവംബർ 13 ന് ''ആയുർവേദ ഫോർ കോവിഡ് -19'' എന്ന പ്രമേയത്തിൽ ഇന്ത്യയിൽ ആയുർവേദ ദിനം ആചരിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി ഡയറക്ടർ ജനറലിനെ അറിയിച്ചു. കൂടാതെ ആഗോള ജനസംഖ്യയുടെ ക്ഷേമവും പ്രതിരോധശേഷിയും വർധിപ്പിക്കുന്നതിൽ പരമ്പരാഗത ഔഷധ സമ്പ്രദായങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
കൊവിഡ് 19: ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറലുമായി പ്രധാനമന്ത്രി ചർച്ച നടത്തി - ayurveda day
വികസ്വര രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾക്ക് ലോകാരോഗ്യ സംഘടന നൽകുന്ന പിന്തുണയുടെ പ്രാധാന്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു
![കൊവിഡ് 19: ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറലുമായി പ്രധാനമന്ത്രി ചർച്ച നടത്തി World Health Organisation Tedros Adhanom Ghebreyesus COVID-19 pandemic Narendra Modi ന്യൂഡൽഹി കൊവിഡ് 19 ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 13 ആയുർവേദ ദിനം ആയുർവേദം ഇന്ത്യ ലോകാരോഗ്യ സംഘടന world health organization india ayurveda day november 13](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9516720-731-9516720-1605113568712.jpg)
കൊവിഡ് 19: ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറലുമായി പ്രധാനമന്ത്രി ചർച്ച നടത്തി
പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിലെ ഗവേഷണം, പരിശീലനം, മികച്ച രീതികൾ പങ്കിടൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലോകാരോഗ്യ സംഘടന സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഡയറക്ടർ ജനറൽ, പ്രധാനമന്ത്രിയെ അറിയിച്ചു. ഇതിനോടൊപ്പം ലോകത്തിന് വെല്ലുവിളിയായ കൊവിഡിനെ ഇല്ലാതാക്കാൻ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ സമ്മതിച്ചതായി" ആക്‌ട് ടുഗതർ"(ACTtogether) എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് അദ്ദേഹം ട്വീറ്റും ചെയ്തു.