ന്യൂഡൽഹി:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29മത് ചരമ വാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി അനുസ്മരിച്ചത് . 40 വയസുള്ളപ്പോൾ രാജീവ് ഗാന്ധി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. 1984ൽ അമ്മ ഇന്ദിരാഗാന്ധിയുടെ വധത്തിനുശേഷം ആറാമത്തെ പ്രധാനമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു.
രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി - Rajiv Gandhi
ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദിയുടെ അനുസ്മരണം
രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി
1944 ഓഗസ്റ്റ് 20 ന് ജനിച്ച രാജീവ് ഗാന്ധിയെ 1991 മെയ് 21 ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) ചാവേർ ബോംബർ കൊലപ്പെടുത്തുകയായിരുന്നു.