പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പുരോഹിതൻ അറസ്റ്റില്‍ - പ്രായപൂർത്തിയാകാത്ത പെൺകുട്ടി
പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പുരോഹിതനെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേന്ദ്രപാറ: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 30 കാരനായ പുരോഹിതൻ അറസ്റ്റില്‍. ഒഡീഷയിലെ കേന്ദ്രപാറ പട്ടണത്തിലെ വീട്ടിൽ പൂജ നടത്തുന്നതിനിടെയാണ് പീഡനം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പുരോഹിതനെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യാപേക്ഷ പ്രാദേശിക കോടതി തള്ളിയതിനെത്തുടർന്ന് പുരോഹിതനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി കേന്ദ്രപാറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജ്യോതി രഞ്ജൻ സമൻട്രേ പറഞ്ഞു.