ന്യൂഡൽഹി: ഉംപുൻ ചുഴലിക്കാറ്റ് നാശം വിതച്ച വെസ്റ്റ് ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് സംസാരിച്ചു. ചുഴലിക്കാറ്റ് മൂലം ഇരു സംസ്ഥാനങ്ങളിലുണ്ടായ നാശനഷ്‌ടങ്ങൾ, ആളപായം എന്നിവയെക്കുറിച്ചെല്ലാം പ്രസിഡന്‍റ് വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവരുമായി സംസാരിച്ചു.
രാജ്യം ഉംപുൻ ബാധിതരോട് ഒപ്പമെന്ന് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് - മമതാ ബാനർജി
ചുഴലിക്കാറ്റ് മൂലം ഇരു സംസ്ഥാനങ്ങളിലുണ്ടായ നാശനഷ്‌ടങ്ങൾ, ആളപായം എന്നിവയെക്കുറിച്ച് പ്രസിഡന്‍റ് വെസ്റ്റ് ബംഗാൾ, ഒഡീഷ മുഖ്യമന്ത്രിമാരുമായി സംസാരിച്ചു.
രാജ്യം ഉംപുൻ ബാധിതരോട് ഒപ്പമെന്ന് പ്രസിഡന്‍റ് രാം നാഥ് കോവിന്ദ്
രാജ്യം ഒരുമിച്ച് ജനങ്ങളെ സാധ്യമായ എല്ലാ വിധത്തിലും പിന്തുണയ്ക്കുമെന്ന് രാം നാഥ് കോവിന്ദ് ഇരു മുഖ്യമന്ത്രിമാർക്കും ഉറപ്പ് നൽകി. ജീവിതം സാധാരണനിലയിലേക്ക് തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒഡീഷ ഗവർണറുമായി ഫോണിൽ സംസാരിച്ചെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.