ഭുവനേശ്വർ: രാഷ്ട്രപതിയുടെ കളേഴ്‌സ് പുരസ്ക്കാരം കരസേന വ്യോമ പ്രതിരോധ വിഭാഗത്തിന് പ്രസിഡൻ്റ് രാം നാഥ് കോവിന്ദ് സമ്മാനിച്ചു. ഗോപാൽപൂർ മിലിട്ടറി സ്റ്റേഷനിൽ കരസേന വ്യോമ പ്രതിരോധ വിഭാഗത്തിന് വേണ്ടി ആർമി എയർ ഡിഫൻസ് സെൻ്റർ പുരസ്ക്കാരം സ്വീകരിച്ചു. രാജ്യത്തിൻ്റെ ഐക്യം, സമഗ്രത, പരമാധികാരം എന്നിവ സംരക്ഷിക്കുന്നതിൽ ഇന്ത്യൻ സായുധ സേനക്കും പ്രത്യേകിച്ച് ആർമി വ്യോമ പ്രതിരോധ വിഭാഗത്തിനും മഹത്തായ പാരമ്പര്യമുണ്ടെന്ന് ഇന്ത്യൻ സായുധ സേനയുടെ പരമോന്നത കമാൻഡർ കൂടിയായ പ്രസിഡൻ്റ് രാംനാഥ് കോവിന്ദ് പറഞ്ഞു.
കരസേനയുടെ വ്യോമ പ്രതിരോധ വിഭാഗത്തിന് രാഷ്‌ട്രപതിയുടെ കളേഴ്‌സ് പുരസ്ക്കാരം - രാഷ്‌ട്രപതിയുടെ കളേഴ്‌സ് പുരസ്ക്കാരം
രാജ്യ സുരക്ഷയ്ക്ക് നൽകുന്ന സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയായ കളേഴ്‌സ് പുരസ്ക്കാരം കരസേനയുടെ വ്യോമ പ്രതിരോധ വിഭാഗത്തിന് പ്രസിഡൻ്റ് രാം നാഥ് കോവിന്ദ് സമ്മാനിച്ചു.
കരസേനയുടെ വ്യോമ പ്രതിരോധ വിഭാഗത്തിന് രാഷ്‌ട്രപതിയുടെ കളേഴ്‌സ് പുരസ്ക്കാരം
രാജ്യ സുരക്ഷയ്ക്ക് നൽകിയ സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ഈ അംഗീകാരം. കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, ഒഡീഷ ഗവർണർ ഗണേഷി ലാൽ, കേന്ദ്ര പെട്രോളിയം-സ്റ്റീൽ മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ പുരസ്ക്കാരദാന ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തിൻ്റെ അതിർത്തികൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ പ്രതിരോധ സേന വഹിക്കുന്ന പങ്കിനെ രാഷ്ട്രപതി പ്രശംസിച്ചു. രണ്ട് ദിവസത്തെ ഒഡീഷ സന്ദർശനത്തില്‍ രാഷ്ട്രപതി ഭാര്യ സവിതക്കൊപ്പമാണ് എത്തിയത്.