കേരളം

kerala

ETV Bharat / bharat

അലഹബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജിവച്ചു - അലഹബാദ് സര്‍വകലാശാല

അലഹബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ രത്തന്‍ ലാല്‍ ഹഗ്ലുവിന്‍റെ രാജി പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് സ്വീകരിച്ചു.

President of India news  Allahabad University VC new  അലഹബാദ് സര്‍വകലാശാല  രത്തന്‍ ലാല്‍ ഹഗ്ലു
അലഹബാദ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ രാജിവച്ചു

By

Published : Jan 3, 2020, 11:15 PM IST

ന്യൂഡല്‍ഹി: സര്‍വകലാശാലയിലെ സാമ്പത്തിക, ഭരണ വിഷയങ്ങളില്‍ തിരിമറി കാണിച്ചുവെന്ന് ആരോപണം നേരിടുന്ന അലഹബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ രത്തന്‍ ലാല്‍ ഹഗ്ലുവിന്‍റെ രാജി പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് സ്വീകരിച്ചു. ആരോപണങ്ങളില്‍ രത്തന്‍ ലാലിനെതിരെ അന്വേഷണം നടത്താൻ പ്രസിഡന്‍റ് ഉത്തരവിട്ടിട്ടുണ്ട്.

കോളജിലെ വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ നല്‍കിയ ചില പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ രത്തന്‍ ലാല്‍ വീഴ്‌ച വരുത്തിയിയെന്ന പരാതി ലഭിച്ചതിനാല്‍ ദേശീയ വനിതാ കമ്മിഷനും രത്തന്‍ ലാലിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിലും അന്വേഷണം നടത്താന്‍ പ്രസിഡന്‍റ് ഉത്തരവിട്ടുണ്ട്.

2016 മുതല്‍ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക കാര്യങ്ങളില്‍ രത്തന്‍ ലാല്‍ കൃത്രിമം കാണിക്കുന്നുണ്ട്. അന്നുമുതല്‍ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു.

അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നത്, ആരോപണങ്ങള്‍ കേട്ട് ഞാന്‍ മടുത്തു, അതിനാല്‍ ഞാന്‍ രാജിവയ്‌ക്കുന്നുവെന്നാണ് രത്തല്‍ ലാല്‍ രാജിക്കത്തില്‍ എഴുതിയത്. ബംഗാളിലെ കല്യാണി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന രത്തന്‍ ലാല്‍ 2015ലാണ് അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സലറായി ചുമതലയേല്‍ക്കുന്നത്.

ABOUT THE AUTHOR

...view details