കേരളം

kerala

ETV Bharat / bharat

ചർമത്തിൽ തൊടാതെ മാറിടത്തിൽ സ്പർശിച്ചാല്‍ പീഡനമല്ലെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി - ന്യൂഡൽഹി

ചർമത്തിൽ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗിക പീഡനമാകില്ലെന്ന പരാമർശമാണ് ബോംബെ ഹൈക്കോടതി നടത്തിയത്.

Supreme court  pressing breasts without disrobing  ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിം കോടതി  ന്യൂഡൽഹി  ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ്
'ചർമത്തിൽ തൊടാതെ മാറിടത്തിൽ പിടിച്ചാൽ പീഡനമല്ല'; ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിം കോടതി

By

Published : Jan 27, 2021, 1:44 PM IST

ന്യൂഡൽഹി:ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പർശനം പീഡനമല്ലെന്ന ഉത്തരവാണ് സ്റ്റേ ചെയ്തത്. ചർമത്തിൽ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗിക പീഡനമാകില്ലെന്ന പരാമർശമാണ് ബോംബെ ഹൈക്കോടതി നടത്തിയത്.

ഹൈക്കോടതിയുടെ നാഗ്പൂർ ബ‌ഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗണേധിവാല അധ്യക്ഷയായ സിംഗിൾ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 31 വയസായ ഒരാൾ 12 വയസുള്ള ഒരു കുട്ടിയുടെ ഷാൾ മാറ്റി മാറിടത്തിൽ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് കോടതി ഞെട്ടിക്കുന്ന പരാമർശം നടത്തിയത്.

ABOUT THE AUTHOR

...view details