ഹൈദരാബാദ്: ഹൈദരാബാദിലെ രാഷ്ട്രപതി നിലയത്തിലെ സന്ദർശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡൽഹിയിലേക്ക് മടങ്ങി. രാഷ്ട്രപതിയുടെ ശൈത്യകാല വസതിയായ രാഷ്ട്രപതി നിലയത്തിൽ അദ്ദേഹം എട്ട് ദിവസമാണ് തങ്ങിയത്. തെലങ്കാന ഗവർണർ തമിഴ്സായ് സൗന്ദരരാജൻ, മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എന്നിവർ ഹക്കിംപേട്ട് വ്യോമസേന സ്റ്റേഷനിൽ രാഷ്ട്രപതിയെ യാത്രയയ്ക്കാൻ എത്തി.
ഈ മാസം 21ന് ഹൈദരാബാദിൽ എത്തിയ രാഷ്ട്രപതി തമിഴ്നാട്ടിലും കേരളത്തിലും വിവിധ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തു. 23ന് പോണ്ടിച്ചേരി സർവകലാശാലയും 25ന് കന്യാകുമാരിയും സന്ദർശിച്ചു.
ഹൈദരാബാദിലെ ശൈത്യകാല സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങി
തെലങ്കാന ഗവർണർ തമിഴ്സായ് സൗന്ദരരാജൻ, മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എന്നിവർ ഹക്കിംപേട്ട് വ്യോമസേന സ്റ്റേഷനിൽ രാഷ്ട്രപതിയെ യാത്രയയ്ക്കാൻ എത്തി. രാഷ്ട്രപതിയുടെ ശൈത്യകാല വസതിയായ രാഷ്ട്രപതി നിലയത്തിൽ അദ്ദേഹം എട്ട് ദിവസമാണ് തങ്ങിയത്
ഹൈദരാബാദിലെ ശൈത്യകാല സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങി
നഗരത്തിലെ ബോളറാമിൽ സ്ഥിതി ചെയ്യുന്ന രാഷ്ട്രപതി നിലയം ഹൈദരാബാദിലെ നിസാമിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം രാഷ്ട്രപതി സെക്രട്ടേറിയറ്റിന് കൈമാറിയതാണ്.