കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ ഇനി രാഷ്ട്രപതി ഭരണം - President's rule in Maharashtra

ഗവർണർ ഭഗത് സിങ് കൊശ്യാരി സമര്‍പ്പിച്ച റിപ്പോര്‍ട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരിച്ചു.

മഹാരഷ്ട്രയില്‍ ഇനി രാഷ്ട്രപതി ഭരണം

By

Published : Nov 12, 2019, 6:29 PM IST

Updated : Nov 12, 2019, 7:51 PM IST

മുംബൈ: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം സാധ്യമല്ലെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും കാണിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കൊശ്യാരി സമര്‍പ്പിച്ച റിപ്പോര്‍ട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകരിച്ചു.

അതേസമയം സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ സമയം നീട്ടി നല്‍കാതിരുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ ശിവസേന സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ ബി.ജെ.പിക്ക് 72 മണിക്കൂര്‍ അനുവദിച്ചിരുന്നെന്നും ശിവസേന ആരോപിച്ചു. ശിവസേന നല്‍കിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും.

തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് ഗവര്‍ണര്‍ ശിവ സേനയെ സര്‍ക്കാര്‍ രൂപീകരിക്കാനായി ക്ഷണിച്ചത്. എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ശിവസേനക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ല. തുടർന്ന് ഗവർണര്‍ എന്‍.സി.പിയെ സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചിരുന്നു.

ഒരു പാർട്ടിക്കും സർക്കാർ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഗവർണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തത്. ഭൂരിപക്ഷം തെളിയിക്കുന്നതിന് എന്‍സിപിക്ക് നല്‍കിയ 24 മണിക്കൂര്‍ സമയം അവസാനിക്കുന്നതിന് മുന്‍പാണ് ഗവര്‍ണറും കേന്ദ്ര മന്ത്രിസഭയും രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തത് എന്നതും ശ്രദ്ദേയമാണ്. ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് എന്‍.സി.പിയും ആവശ്യപ്പെട്ടിരുന്നു.

Last Updated : Nov 12, 2019, 7:51 PM IST

ABOUT THE AUTHOR

...view details