രാഷ്ട്രപതിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം ആരംഭിച്ചു - രാഷ്ട്രപതി
വടക്കൻ ആഫ്രിക്കൻ രാജ്യമായ ബെനിനിലാണ് രാഷ്ട്രപതി ആദ്യം സന്ദര്‍ശനം നടത്തുക.
രാഷ്ട്രപതി
ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ ഒരാഴ്‌ച നീളുന്ന ആഫ്രിക്കൻ സന്ദർശനത്തിന് തുടക്കമായി. ബെനിൻ, ഗാംബിയ, ഗിനിയ എന്നീ രാജ്യങ്ങളിലാണ് പര്യടനം നടത്തുന്നത്. ഇത് നാലാം തവണയാണ് രാഷ്ട്രപതി ആഫ്രിക്കൻ ഭൂഖണ്ഡം സന്ദർശിക്കുന്നത്. വടക്കൻ ആഫ്രിക്കൻ രാജ്യമായ ബെനിനിലാണ് രാഷ്ട്രപതി ആദ്യം സന്ദര്‍ശനം നടത്തുക. ഇന്ത്യക്ക് വ്യാപാര പങ്കാളിത്തമുള്ള പ്രധാന വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളാണ് പര്യടനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.