ന്യൂഡൽഹി: 75-ാം ജന്മദിനം ആഘോഷിക്കുന്ന രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന് ആശംസകൾ നേർന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവും പ്രധാനമന്ത്രി നരേന്ദമോദിയും. ഇന്ത്യയുടെ പതിനാലാമത്തെ രാഷ്‌ട്രപതിയായ രാം നാഥ് കോവിന്ദ് 1945 ഒക്ടോബർ 1ന് ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലെ പരാങ്ക് ഗ്രാമത്തിലാണ് ജനിച്ചത്. 2017 ജൂലൈ 25 നാണ് അദ്ദേഹം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്‌തത്. ലാളിത്യം, ഊഷ്‌മളത, കാഴ്‌ചപ്പാട്, മാതൃകാപരമായ നേതൃത്വം, ദരിദ്രരോടുള്ള ആദരവ് എന്നിവയ്‌ക്ക് ഉദാഹരണമാണ് അദ്ദേഹമെന്നും നല്ല ആരോഗ്യവും ദീർഘായുസും ലഭിക്കട്ടെയെന്നും ഉപരാഷ്‌ട്രപതി ആശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതിക്ക് ആശംസകൾ അറിയിച്ചു.
75 ന്‍റെ നിറവിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ; ആശംസകളുമായി പ്രധാനമന്ത്രി
ഇന്ത്യയുടെ പതിനാലാമത്തെ രാഷ്‌ട്രപതിയായ രാം നാഥ് കോവിന്ദ് 1945 ഒക്ടോബർ1ന് ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലെ പരാങ്ക് ഗ്രാമത്തിലാണ് ജനിച്ചത്.
75 ന്‍റെ നിറവിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ; ആശംസകളുമായി പ്രധാനമന്ത്രി
"രാഷ്ട്രപതി ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്‍റെ സമ്പന്നമായ ഉൾക്കാഴ്‌ചകളും നയപരമായ കാര്യങ്ങളെക്കുറിച്ചുള്ള വിവേകപൂർണമായ ഗ്രാഹ്യവും നമ്മുടെ രാജ്യത്തിന് വലിയ സ്വത്താണ്. പാവങ്ങളെ സേവിക്കുന്നതിൽ അദ്ദേഹം അങ്ങേയറ്റം അനുകമ്പയുള്ളവനാണ്. അദ്ദേഹത്തിന്‍റെ നല്ല ആരോഗ്യത്തിനും ദീർഘായുസിനുമായി ഞാൻ പ്രാർഥിക്കുന്നു "എന്നാണ് പ്രധാനമന്ത്രി ആശംസിച്ചത്.