ന്യൂഡല്‍ഹി:മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ രാജ്യത്തെ മുസ്ലീം ജനതയ്ക്ക് നബി ദിന ആശംസ അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും.
നബി ദിനത്തില്‍ ആശംസയുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും - നബി ദിന വാർത്ത
ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ജനത ഇന്ന് നബി ദിനം ആഘോഷിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ ആശംസയുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഇന്ത്യക്ക് അകത്തും പുറത്തുമുള്ള എല്ലാ മുസ്ലീം സഹോദരി സഹോദരന്മാർക്കും മിലാദ് ഉൻ നബിയുടെ ജന്മദിനത്തില്‍ ആശംസകൾ അറിയിക്കുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു. മുഹമ്മദ് നബിയുടെ അനുകമ്പയുടെയും സാർവത്ര സാഹോദര്യത്തിന്‍റെയും സന്ദേശം മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു.
മിലാദ്-ഉൻ-നബി ദിന ആശംസകളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു. മുഹമ്മദ് നബിയുടെ ചിന്തകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ ദിവസം സമൂഹത്തിൽ ഐക്യത്തിന്‍റെയും അനുകമ്പയുടെയും ചൈതന്യം വർദ്ധിക്കുകയും സമാധാനം ഉണ്ടാകുകയും ചെയ്യട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.