പത്മാ പുരസ്കാരങ്ങളുടെ രണ്ടാം ഘട്ട വിതരണം പൂർത്തിയായി. മലയാളിക ശാസ്ത്രജ്ഞൻ നമ്പി നാരായണനും പുരാവസ്തു ഗവേഷകനായ കെ കെ മുഹമ്മദും രാഷ്ടപതി രാം നാഥ് കോവിന്ദിൽ നിന്നും പത്മാ പുരസ്കാരം ഏറ്റുവാങ്ങി. നമ്പി നാരായണന് പത്മഭൂഷണും കെ കെ മുഹമ്മദിന് പത്മശ്രീയുമാണ് ലഭിച്ചത്.
നടൻ മനോജ് ബാജ്പേയ്, തബല വിദ്വാൻ സ്വപൻ ചൗധരി, ഫുട്ബോൾ താരം സുനിൽ ഛേത്രി, അമ്പെയ്ത് താരം ബൊംബയ്ല ദേവി ലെയ്ഷ്രം, മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, പൊതുപ്രവർത്തകൻ എച്ച്എസ് ഫൂഡ, ബാസ്കറ്റ് ബോൾ താരം പ്രശാന്തി സിങ്, തേയില വ്യാപാരി ഡി പ്രകാശ് റാവു എന്നിവർ പത്മശ്രീ ഏറ്റുവാങ്ങി.
നാടൻ പാട്ടുകാരി തേജൻ ബായ്ക്ക് പത്മവിഭൂഷണും ഭക്ഷ്യ സംസ്കരണ കമ്പനിയായ എംഡിഎച്ചിന്‍റെ ഉടമ മഹാഷായ് ദരംപാൽ ഗുലാത്തി, പര്‍വതാരോഹക ബചേന്ദ്രി പാൽ എന്നിവർക്ക് പത്മഭൂഷണും സമ്മാനിച്ചു.
മാർച്ച് 11ന് നടന്നആദ്യ ഘട്ട പുരസ്കാര വിതരണചടങ്ങിൽ 112 പുരസ്കാര ജേതാക്കളിൽ 56 പേർക്കാണ്പുരസ്കാരങ്ങൾ നൽകിയത്. നടൻ മോഹൻലാൽ, സർദാർ സുഖ്ദേവ് സിങ് ദിന്ദ്സ, ഹുകും ദേവ് നാരായൺ, അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാർക്ക് വേണ്ടി ഭാര്യ ഭാരതി നയ്യാർ തുടങ്ങിയവർ പത്മഭൂഷൺ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.ബാക്കിയുള്ളവര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ പുരസ്കാരം നല്‍കിയത്.