കേരളം

kerala

ETV Bharat / bharat

പുത്തൻ കാര്‍ഷിക പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്‌ട്രപതി - കാര്‍ഷിക മേഖല

കർഷകർക്ക് അവരുടെ കാർഷിക ഉൽ‌പന്നങ്ങൾ രാജ്യത്ത് എവിടെയും വിൽക്കാനും കരാർ കൃഷിക്കും സഹായകമാകുന്ന ഓര്‍ഡിനൻസുകളാണ് പ്രഖ്യാപിച്ചത്.

President Kovind  Contract farming  Atma-Nirbhar Bharat  Agriculture reforms  കാര്‍ഷിക പരിഷ്‌കാരങ്ങൾ  രാഷ്‌ട്രപതി  രാം നാഥ് കോവിന്ദ്  കൃഷി മന്ത്രാലയം  ആത്മ നിര്‍ഭര്‍ പദ്ധതി  കൃഷി  കാര്‍ഷിക മേഖല  കരാര്‍ കൃഷി
പുത്തൻ കാര്‍ഷിക പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്‌ട്രപതി

By

Published : Jun 6, 2020, 10:34 AM IST

ന്യൂഡൽഹി:പ്രധാന കാർഷിക പരിഷ്‌കാരങ്ങൾക്കായുള്ള ഓർഡിനൻസുകൾ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കർഷകർക്ക് അവരുടെ കാർഷിക ഉൽ‌പന്നങ്ങൾ രാജ്യത്ത് എവിടെയും വിൽക്കാനും കരാർ കൃഷിക്കും സഹായകമാകുന്ന ഓര്‍ഡിനൻസുകളാണ് പ്രഖ്യാപിച്ചത്. കർഷക ഉൽപാദന വാണിജ്യ ഓർഡിനൻസ് 2020, കർഷകർക്ക് വില ഉറപ്പ് നല്‍കുന്നത് സംബന്ധിച്ച കരാർ, ഫാം സർവീസസ് ഓർഡിനൻസ് 2020 എന്നിവ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

സവാള, ഉരുളക്കിഴങ്ങ്, എണ്ണക്കുരു, ഭക്ഷ്യ എണ്ണ, ധാന്യങ്ങൾ തുടങ്ങിയ കാർഷികോൽപ്പന്നങ്ങൾ അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെത്തുടർന്ന് അവശ്യവസ്തു നിയമ ഭേദഗതിക്ക് അനുമതി നൽകി. ആത്മ നിര്‍ഭര്‍ അഭിയാൻ പദ്ധതിയുടെ ഭാഗമായാണ് കർഷകരുടെ വരുമാനം ഉയർത്താൻ കാർഷികമേഖലയില്‍ സുപ്രധാന പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാമീണ ഇന്ത്യക്ക് ഉത്തേജനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഓര്‍ഡിനൻസുകൾ രാഷ്‌ട്രപതി പ്രഖ്യാപിച്ചതെന്ന് കാര്‍ഷിക മന്ത്രാലയം അറിയിച്ചു. കാര്‍ഷിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ സഹകരണം അഭ്യർഥിച്ച് കൊണ്ട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ എല്ലാ മുഖ്യമന്ത്രിമാർക്കും കത്തെഴുതി. പുതിയ പരിഷ്‌കാരങ്ങളിലൂടെ കാർഷിക മേഖലയുടെ വികസനത്തിലും വളർച്ചയിലും അവരുടെ നിരന്തരമായ പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details