ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. ബി.ആര്‍ അംബേദ്‌കറുടെ 129-മത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാഷ്‌ട്രപതി റാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന് ആദരാഞ്‌ജലി അര്‍പ്പിച്ചു.
129-മത് അംബേദ്‌കര്‍ ജയന്തി; ആദരാഞ്‌ജലി അര്‍പ്പിച്ച് രാഷ്ട്രപതിയും പ്രധാന മന്ത്രിയും - പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡോ. ബി.ആര്‍ അംബേദ്‌കറുടെ 129 ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് രാഷ്‌ട്രപതി റാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന് ആദരാഞ്‌ജലി അര്‍പ്പിച്ചു.
ഡോ. ബി.ആര്‍. അംബേദ്‌കറിന് ആദരം. ഭരണഘടനയുടെ മുഖ്യ ശില്‍പിയായ അദ്ദേഹം നീതിയും സമത്വവും അടിസ്ഥാനമാക്കിയുള്ള ഒരു സമൂഹത്തിനായി പരിശ്രമിച്ചു. നമുക്കെല്ലാവർക്കും അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിൽ നിന്നും മൂല്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുകയും അദ്ദേഹത്തിന്‍റെ ആശയങ്ങൾ നമ്മുടെ ജീവിതത്തിൽ ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യാമെന്ന് രാഷ്ട്രപതി ട്വിറ്റര്‍ സന്ദേശത്തില്‍ അനുസ്‌മരിച്ചു.
സ്വാതന്ത്യ്രാനന്തരം അദ്ദേഹം ഇന്ത്യക്ക് വേണ്ടി പുതിയ നയവും കാഴ്‌ചപാടുകളും നല്‍കി. എല്ലാവര്‍ക്കും തുല്യ അവസരങ്ങളും അവകാശങ്ങളും ലഭിക്കാന്‍ അദ്ദേഹം നിരന്തരം പ്രവര്‍ത്തിച്ചു. അദ്ദേഹം നമ്മള്‍ക്കെല്ലം പ്രചോദനമാണെന്ന് മോദി ട്വിറ്റില്‍ പോസ്റ്റ് ചെയ്‌ത വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.