അംബേദ്‌കറുടെ 63-ാം ചരമവാർഷികം; പുഷ്പാര്‍ച്ചന നടത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും - PM Modi
സാമൂഹ്യ നീതിക്കായി ജീവിതം സമര്‍പ്പിച്ചയാളാണ് അബേദ്‌കറെന്നും രാഷ്ട്രം അദ്ദേഹത്തോടെന്നും കടപ്പെട്ടിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു

ന്യൂഡല്‍ഹി: ഡോ. ബി.ആർ. അംബേദ്‌കറുടെ 63-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പാര്‍ലമെന്‍റില്‍ നടന്ന ചടങ്ങില്‍ പുഷ്പാര്‍ച്ചന നടത്തി രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, വൈസ് പ്രസിഡന്‍റ് വെങ്കയ്യ നായിഡു, കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി, എൻസിപി മേധാവി ശരദ് പവാർ, മകൾ സുപ്രിയ സുലെ എന്നിവരും അംബേദ്‌കറിന് ആദരവ് അർപ്പിച്ചു. ഭരണഘടനയുടെ രൂപത്തില്‍ അംബേദ്‌കര്‍ രാജ്യത്തിന് സമര്‍പ്പിച്ചത് ഏറ്റവും സവിശേഷമായ സമ്മാനമാണ്. സാമൂഹ്യ നീതിക്കായി ജീവിതം സമര്‍പ്പിച്ചയാളാണ് അബേദ്‌കറെന്നും രാഷ്ട്രം അദ്ദേഹത്തോടെന്നും കടപ്പെട്ടിരിക്കുമെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.