തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുമലയിലെ ശ്രീ വെങ്കിടേശ്വര സ്വാമിയുടെ പുരാതന മലയോര ദേവാലയത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ദര്‍ശനം നടത്തി. അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ദര്‍ശനത്തില്‍ രാഷ്ട്രപതിയുടെ കുടുംബവുമുണ്ടായിരുന്നു. റെനിഗുണ്ട വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി, ഗവർണർ ബിശ്വ ഭൂസൻ ഹരിചന്ദൻ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്
റെനിഗുണ്ട വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി, ഗവർണർ ബിശ്വ ഭൂസൻ ഹരിചന്ദൻ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്
ശ്രീ പദ്മാവതി, വരാഹ പ്രഭു, വെങ്കിടേശ്വര ആരാധനാലയങ്ങളിലും അദ്ദേഹം പ്രാര്‍ത്ഥന നടത്തി. എയർ ഇന്ത്യ വൺ - ബി 777 ന്‍റെ കന്നിയാത്രയിലാണ് രാഷ്ട്രപതി തിരുപ്പതിയിലെത്തിയത്. ഇന്ത്യൻ പ്രസിഡന്‍റ്, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവർക്ക് സഞ്ചരിക്കാനായി പ്രത്യേകം നിർമിച്ചതാണ് എയർ ഇന്ത്യ വൺ – ബി 777. യു.എസ് പ്രസിഡന്‍റ് സഞ്ചരിക്കുന്ന വിമാനമായ എയര്‍ഫോഴ്സ് വണ്ണിനോട് സാമ്യമുള്ള സുരക്ഷാ സംവിധാനങ്ങളാണ് വി.വി.ഐ.പി വിമാനമായ എയര്‍ ഇന്ത്യ വണ്ണിലുള്ളത്. എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസസ് ലിമിറ്റഡാണ് വിമാനത്തിന്‍റെ പരിപാലന ചുമതല നിര്‍വഹിക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റുമാരാണ് വിമാനങ്ങള്‍ നിയന്ത്രിക്കുന്നത്.