ന്യൂഡൽഹി:മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ വേർപാടിൽ വേദനിക്കുന്നുവെന്ന് രാഷ്‌ട്രപതി റാം നാഥ് കോവിന്ദ്. അദ്ദേഹത്തിന്‍റെ നിര്യാണത്തോടെ ഒരു യുഗം കടന്നുപോകുകയാണ്. അദ്ദേഹം തന്‍റെ മഹത്തായ ജീവിതത്തിലൂടെ മാതൃരാജ്യത്തെ സേവിച്ചു. കരുത്തുറ്റ മക്കളിലൊരാളെ നഷ്‌ടപ്പെട്ടതിൽ രാജ്യം വിലപിക്കുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാ പൗരന്മാർക്കും അനുശോചനം അറിയിക്കുന്നു.
പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും - നരേന്ദ്ര മോദി
പ്രണബ് മുഖർജിയുടെ നിര്യാണത്തോടെ ഒരു യുഗം കടന്നുപോകുകയാണെന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. ഇന്ത്യയുടെ വികസന പാതയിൽ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീ പ്രണബ് മുഖർജിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
![പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും modi condolence പ്രണബ് മുഖർജി Pranab Mukherjee President Prime Minister നരേന്ദ്ര മോദി രാം നാഥ് കോവിന്ദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8628729-822-8628729-1598879736754.jpg)
പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും
പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വികസന പാതയിൽ അദ്ദേഹം മായാത്ത മുദ്ര പതിപ്പിച്ചു. പണ്ഡിതനും മികച്ച രാഷ്‌ട്രതന്ത്രജ്ഞനും രാഷ്‌ട്രീയ, സമൂഹിക രംഗങ്ങളിൽ ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം.