ഡല്‍ഹി: കോഴിക്കോട് വിമാനത്താവളാപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കമുള്ള പ്രമുഖര്‍. കോഴിക്കോട് വിമാനത്താവളാപകടം നടുക്കമുളവാക്കിയെന്ന് രാഷ്ട്രപതി രാം നാഥ് കൊവിന്ദ് ട്വിറ്ററില്‍ കുറിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം ദുഖത്തില്‍ പങ്കു ചേരുന്നെന്നും രാഷ്ട്രപതി രാംനാഥ് കൊവിന്ദ് ട്വിറ്ററിലൂടെ അറിയിച്ചു.
കോഴിക്കോട് വിമാനാപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും - prime minister
അപകടം നടുക്കമുണ്ടാക്കിയെന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
കോഴിക്കോട് വിമാനാപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
അപകടം വലിയ ദുഖമുണ്ടാക്കിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. പരിക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അപകടത്തേക്കുറിച്ച് പ്രധാനമന്ത്രി കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു.