കേരളം

kerala

ETV Bharat / bharat

ഹർസിമ്രത് കൗർ ബാദലിന്‍റെ രാജി രാഷ്ട്രപതി സ്വീകരിച്ചു - Harsimrat Kaur badal resigns

കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ്‌ അകാലിദളിന്‍റെ ഏകമന്ത്രി കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്.

President accepts Badal's resignation  resignation of Harsimrat Kaur Badal  Harsimrat Kaur badal resigns  ഹർസിമ്രത് കൗർ ബാദലിന്‍റെ രാജി രാഷ്ട്രപതി സ്വീകരിച്ചു
ഹർസിമ്രത് കൗർ ബാദലിന്‍റെ രാജി രാഷ്ട്രപതി സ്വീകരിച്ചു

By

Published : Sep 18, 2020, 8:38 AM IST

ന്യൂഡല്‍ഹി: ഹർസിമ്രത് കൗർ ബാദലിന്‍റെ രാജി പ്രസിഡന്‍റ്‌ രാം നാഥ് കോവിന്ദ് അംഗീകരിച്ചു. ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിന്‍റെ ചുമതല കാബിനറ്റ് മന്ത്രി നരേന്ദ്ര സിംഗ് തോമറിന്‌ നിലവിലുള്ള വകുപ്പുകൾക്ക് പുറമേ നൽകാനും രാഷ്ട്രപതി നിർദ്ദേശിച്ചു. കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചാണ്‌ അകാലിദളിന്‍റെ ഏകമന്ത്രി കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്.

കർഷക വിരുദ്ധ ഓർഡിനൻസുകൾക്കും നിയമനിർമാണങ്ങൾക്കുമെതിരെ പ്രതിഷേധിച്ച് താൻ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവച്ചതായും കർഷകരുടെ മകളായും സഹോദരിയായും നിലകൊള്ളുന്നതിൽ അഭിമാനിക്കുന്നുവെന്നും ഹർസിമ്രത് കൗർ ട്വിറ്ററിലൂടെ അറിയിച്ചു.

ABOUT THE AUTHOR

...view details