ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസയുടെ രാജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് സ്വീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം ഉണ്ടായിരിക്കെയാണ് രാജി. 2022 ഒക്ടോബറില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവിയില്‍ നിന്നും വിരമിക്കേണ്ടിയിരുന്ന വ്യക്തിയാണ് ലവാസ. ഫിലിപ്പീന്‍സ് ആസ്ഥാനമായുള്ള ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്കില്‍ വൈസ് പ്രസിഡന്റായി അടുത്ത മാസം അദ്ദേഹം സ്ഥാനമേല്‍ക്കും.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീിഷണര്‍ അശോക് ലവാസയുടെ രാജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് സ്വീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനിലെ കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം ഉണ്ടായിരിക്കെയാണ് രാജി.
2019ലെ പൊതു തെരഞ്ഞെടുപ്പില്‍ മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ അശോക ലവാസയുടെ നിലപാട് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഇരുവര്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ലവാസ എതിര്‍ത്തിരുന്നു. മോദിക്കെതിരെയുള്ള ആറ് പരാതികളില്‍ ചിലതില്‍ മറ്റു പാനല്‍ അംഗങ്ങളുടെ അഭിപ്രായവുമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ന്യൂനപക്ഷ തീരുമാനങ്ങള്‍ അടിച്ചമര്‍ത്തുകയാണെന്ന് ചൂണ്ടിക്കാട്ടി പിന്നീട് അദ്ദേഹം യോഗങ്ങളില്‍ നിന്നും വിട്ടു നിന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ ലവാസയുടെ ഭാര്യ ഉള്‍പ്പടെ കുടുംബത്തിലെ മൂന്ന് പേര്‍ ആദായ നികുതി വകുപ്പിന്‍റെ അന്വേഷണത്തെ നേരിട്ടിരുന്നു.
2018 ജനുവരി 23നാണ് അശോക് ലവാസ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിതനായത്. 1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. ധനകാര്യ സെക്രട്ടറിയായി വിരമിച്ച അദ്ദേഹം സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് ആദ്യമായിട്ടല്ല തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥന്‍ രാജിവെക്കുന്നത്. 1973ല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നാഗേന്ദര്‍ സിങ് കാലാവധി പൂര്‍ത്തിയാക്കും മുന്‍പ് രാജി വെച്ചിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ജഡ്ജിയായി നിയമിതനായതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം രാജിവെച്ചത്. കഴിഞ്ഞ ജൂലൈ 15 നാണ് അശോക് ലവാസയെ എഡിബി വൈസ് പ്രസിഡന്‍റായി പ്രഖ്യാപിച്ചത്. നിലവിലെ വൈസ് പ്രസിഡന്‍റ് ദിവാകര്‍ ഗുപ്ത ഓഗസ്റ്റ് 31ന് കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് നിയമനം. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഇത് രണ്ട് വര്‍ഷം വരെ നീട്ടാനും സാധിക്കും.