കേരളം

kerala

ETV Bharat / bharat

രാഷ്ട്രപതി ഭവനിൽ നിന്നും പ്രളയബാധിത പ്രദേശങ്ങളിലേക്ക് റെഡ് ക്രോസ് വാഹനങ്ങൾ - BIhar flood

അസം, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കവും കൊവിഡും വലിയ തോതിൽ ബാധിച്ചവർക്ക് സഹായവുമായാണ് റെഡ് ക്രോസ് വാഹനങ്ങൾ പുറപ്പെട്ടത്

President
President

By

Published : Jul 24, 2020, 2:46 PM IST

ന്യൂഡൽഹി: പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള സഹായങ്ങളുമായി രാഷ്ട്രപതി ഭവനിൽ നിന്ന് പുറപ്പെടുന്ന റെഡ്ക്രോസ് വാഹനങ്ങളെ ഫ്ലാഗ് ഓഫ്‌ ചെയ്ത് പ്രസിഡന്റ് രാം നാഥ് കോവിന്ദ്. അസം, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കവും കൊവിഡും വലിയ തോതിൽ ബാധിച്ചവർക്ക് സഹായവുമായാണ് റെഡ് ക്രോസ് പുറപ്പെട്ടത്. കേന്ദ്ര ആരോഗ്യമന്ത്രിയും ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ചെയർമാനുമായ ഡോ. ഹർഷ് വർധനും ചടങ്ങിൽ പങ്കെടുത്തു.

ബിഹാറിലെ 10 ജില്ലകളിലായി 7.65 ലക്ഷത്തിലധികം ആളുകളാണ് വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുള്ള 28 ദുരിതാശ്വാസ ക്യാമ്പുകളിൽ 14,000ത്തോളം ആളുകൾ അഭയം തേടിയിട്ടുണ്ട്. 192 സമൂഹ അടുക്കളകളിലായി 80,000 പേർക്ക് ഭക്ഷണം ലഭ്യമാക്കുന്നു. ബ്രഹ്മപുത്രയും ചില പോഷകനദികളും ഇപ്പോഴും അപകടകാരമായി ഒഴുകുന്നതിനാൽ അസമിലെ വെള്ളപ്പൊക്കവും ഗുരുതരമായി തുടരുകയാണ്. നാല് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ അസം പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 119 ആയി. സംസ്ഥാനത്തെ 28.32 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്.
20 ജില്ലകളിലായി 456 ദുരിതാശ്വാസ ക്യാമ്പുകളും ഭക്ഷ്യ വിതരണ കേന്ദ്രങ്ങളും ജില്ലാ ഭരണകൂടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 47,000ത്തിലധികം അഭയാർഥികളാണ് ഇവിടെയുള്ളത്. ബിഹാറിൽ വ്യാഴാഴ്ച മാത്രം 10,994 കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 217 കടന്നു. അസമിൽ രോഗബാധിതരുടെ എണ്ണം 8,022ലെത്തി.

ABOUT THE AUTHOR

...view details