ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് കുറഞ്ഞുവെന്ന ഐഎംഎഫ് റിപ്പോർട്ടിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി മുൻ ധനമന്ത്രി പി ചിദംബരം. " ഇന്ത്യയുടെ സാമ്പത്തിക വളർച്ചാർ നിരക്ക് 4.8 ശതമാനമായി കുറച്ച അന്താരാഷ്‌ട്ര നാണ്യനിധിക്കും മുഖ്യസാമ്പത്തിക വിദഗ്‌ധ ഗീതാ ഗോപിനാഥിനുമെതിരായ കേന്ദ്ര സര്‍ക്കാര്‍ ആക്രമണം നടത്തുമെന്നും അത് നേരിടാന്‍ തയ്യാറാകണമെന്നുമാണ് പി.ചിദംബരത്തിന്‍റെ പരാമർശം. നോട്ട് നിരോധനത്തെ ആദ്യം തള്ളിപ്പറഞ്ഞ ആളായിരുന്നു ഗീതാ ഗോപിനാഥ്. അതുകൊണ്ട് തന്നെ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഗീതാ ഗോപിനാഥിനെതിരെ ആക്രമണം പ്രതീക്ഷിക്കുന്നതായും അതിനെ നേരിടാന്‍ നാം തയ്യാറാകണമെന്നും ചിദംബരം വ്യക്തമാക്കി. 2019-20 വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് ഇതിനേക്കാള്‍ താഴെ പോകുമെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
ഗീതാ ഗോപിനാഥിനെതിരായ കേന്ദ്ര സര്‍ക്കാര്‍ ആക്രമണത്തെ നേരിടാന്‍ തയ്യാറാകുകയെന്ന് പി.ചിദംബരം
മന്ത്രിമാരുടെ നേതൃത്വത്തില്‍ ഗീതാഗോപിനാഥിനെതിരെ ആക്രമണം പ്രതീക്ഷിക്കുന്നതായും അതിനെ നേരിടാന്‍ നാം തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം
ഗീതാ ഗോപിനാഥിനെതിരായ കേന്ദ്ര സര്‍ക്കാര്‍ ആക്രമണത്തെ നേരിടാന്‍ തയ്യാറാകുകയെന്ന് പി.ചിദംബരം
റൂറല്‍ ഡിമാന്‍ഡ് വളർച്ചയിലുണ്ടായ ഇടിവ് വിലയിരുത്തിയ ഗീതാ ഗോപിനാഥ്, അടുത്ത വര്‍ഷം വളര്‍ച്ചയുടെ വേഗത മെച്ചപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു.