ലഖ്‌നൗ: നരേന്ദ്ര മോദിയുടെ വാരണാസി സന്ദർശനത്തിന് മുന്നോടിയായി രാജ്‌ഘട്ടിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ഡോഗ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും രാജ്‌ഘട്ടിലെ ബോട്ടുകളും പരിസരപ്രദേശങ്ങളും പരിശോധിച്ച് സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തുകയാണ്.
പ്രധാനമന്ത്രിയുടെ വാരണാസി സന്ദർശനത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു - dev deepawali celebration varanasi modi news
ദേവ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വാരണാസിയില്‍ നാളെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്
ദേവ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നാളെയാണ് പ്രധാനമന്ത്രി വാരണാസി സന്ദർശിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ എക്‌സ്‌പ്രസ് ഹൈവേയായ വാരണാസി- പ്രയാഗ്‌രാജ് എക്‌സ്‌പ്രസ് ഹൈവേയുടെ നിർമാണോദ്ഘാടനവും നാളെ നരേന്ദ്ര മോദി നിർവഹിക്കുമെന്നാണ് സൂചന. 73 കിലോമീറ്റർ നീളമുള്ള ദേശീയ പാത- 19ന്‍റെ വികസനപ്രവർത്തനങ്ങൾക്കായി 2,447 കോടി രൂപയാണ് ചെലവഴിച്ചത്. ദേശീയ പാത വിപുലീകരിക്കുന്നത് വഴി ഗംഗാ നദി, പ്രയാഗ്‌രാജ്, വാരണാസി പോലുള്ള തീർഥാടന നഗരങ്ങൾക്കിടയിലുള്ള യാത്രാസമയം ഒരു മണിക്കൂർ വരെ കുറയുമെന്നാണ് വിലയിരുത്തൽ.
കാർത്തിക പൂർണിമയിലെ ദേവ് ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി നാളെ പ്രധാനമന്ത്രി ദീപം തെളിയിച്ച ശേഷം ഗംഗയുടെ ഇരുവശത്തുമായി 11 ലക്ഷം ദീപങ്ങൾ തെളിയും. വാരണാസി സന്ദർശനത്തിനിടയിൽ കാശി വിശ്വനാഥ് ക്ഷേത്ര ഇടനാഴി പദ്ധതിയുടെ നിര്‍മാണ പുരോഗതിയും പ്രധാനമന്ത്രി അവലോകനം ചെയ്യും.