തടി മുറിക്കുന്ന യന്ത്രത്തിൽ തല അകപ്പെട്ട് ഗർഭിണി മരിച്ചു - തടി മുറിക്കുന്ന യന്ത്രത്തിൽ തലപെട്ട് ഗർഭിണി മരിച്ചു
ഭർത്താവ് ധർമ്മരാജിന്‍റെ തടി ഉൽപന്ന നിർമാണ യൂണിറ്റിലെ മെഷീൻ സ്വിച്ച് ഓൺ ചെയ്യുന്നതിനിടയിൽ ചുരിദാറിന്‍റെ ഷാൾ യന്ത്രത്തിൽ കുരുങ്ങുകയും യുവതിയുടെ തല യന്ത്രത്തിൽ പെടുകയുമായിരുന്നു.
മരിച്ചു
ചെന്നൈ:തടി മുറിക്കുന്ന യന്ത്രത്തിൽ തല അകപ്പെട്ട് 23കാരിയായ ഗർഭിണി മരിച്ചു. ഭർത്താവ് ധർമ്മരാജിന്‍റെ തടി ഉൽപന്ന നിർമാണ യൂണിറ്റിലെ മെഷീൻ സ്വിച്ച് ഓൺ ചെയ്യുന്നതിനിടയിൽ ചുരിദാറിന്‍റെ ഷാൾ യന്ത്രത്തിൽ കുരുങ്ങുകയും യുവതിയുടെ തല യന്ത്രത്തിൽ പെടുകയുമായിരുന്നു. സംഭവ സമയത്ത് ഭർത്താവ് പുറത്ത് പോയിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.